Blog Post

Karanavars > News >

യോഗത്തില്‍ പങ്കെടുക്കുന്നില്ല; സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണയെന്ന് എം ബി രാജേഷ്

പാലക്കാട്ട് ഇന്ന് നടക്കുന്ന സമാധാന യോഗത്തില്‍ സ്പീക്കര്‍ എം ബി രാജേഷ് പങ്കെടുക്കുന്നില്ല.സ്പീക്കര്‍മാര്‍ സാധാരണ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന കീഴ് വഴക്കമില്ല. എങ്കിലും സമാധാന യോഗമായതിനാലും നഗരത്തില്‍ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാല്‍ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതൊരു പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമെന്നുമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നതല്ല. യോഗ തീരുമാനങ്ങള്‍ക്കും സമാധാന ശ്രമങ്ങള്‍ക്കും എല്ലാ പിന്തുണയും അറിയിക്കുന്നതായി […]

Read More

സ്‌പീക്കര്‍ പൊതുവിഷങ്ങളില്‍ നിലപാട് പറയും; വാരിയംകുന്നനെ ഒഴിവാക്കിയ നടപടി രാഷ്‌ട്രീയ പ്രേരിതം: എം ബി രാജേഷ്‌

തിരുവനന്തപുരം > സ്വാതന്ത്ര്യ സമര രക്തസാക്ഷികളില്‍നിന്ന് വാരിയംകുന്നനെ ഒഴിവാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സ്പീക്കര്‍ എം ബി രാജേഷ്. മലബാര്‍ കലാപം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും, ജന്മിത്വത്തിനും എതിരായ സമരമാണ്. എന്നാല്‍ പലഘട്ടങ്ങളിലും സമരത്തിന് വഴിപിഴക്കലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തിലല്ല മലബാര്‍ കലാപത്തെ വിലയിരുത്തേണ്ടത് രാജേഷ് പറഞ്ഞു. എന്നാല്‍ പിന്നീട് 1940 കള്‍ക്കുശേഷം വടക്കേ മലബാറില്‍ ഉയര്‍ന്നുവന്ന കര്‍ഷക സമരങ്ങള്‍ക്ക് വഴിപിഴക്കലുകള്‍ ഉണ്ടായിട്ടില്ല. കാരണം അതിനൊരു മാര്‍ക്സിസത്തിന്റെ ദാര്‍ശനിക അടിത്തറ ഉണ്ടായിരുന്നു. രാഷ്ട്രീയ നേതൃത്വമുണ്ടായിരുന്നു. വര്‍ഗീയമായിട്ടുള്ള വഴിതെറ്റലുകള്‍ മലബാര്‍ […]

Read More