ആഡംബര ബസുകള്‍ക്ക് ഇനി പെര്‍മിറ്റില്ലാതെ തന്നെ റൂട്ട് ബസുകളായി ഓടാം; കേന്ദ്ര മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാന്‍ നീക്കം; ടിക്കറ്റ് നിരക്കും മുതലാളിയുടെ ഇഷ്ടത്തിന്; കെ എസ് ആര്‍ ടി സിക്കും സാധാരണ ബസുകള്‍ക്കും ഭീഷണി
തിരുവനന്തപുരം: മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ റൂട്ട് ബസുകളായി ഓടാവുന്ന തരത്തിലാണ് ഭേദഗതി ചെയ്യുന്നത്. ഇതിനുള്ള കരട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഇതുപ്രകാരം, 22ല്‍ കൂടുതല്‍ സീറ്റുകളുള്ള ലക്ഷ്വറി എ സി ബസുകള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ റൂട്ട് ബസായി ഓടാനാകും. കെ എസ് ആര്‍ ടി സിയെയും ലക്ഷ്വറി അല്ലാത്ത സ്വകാര്യ ബസുകളെയും പുതിയ നിയമം സാരമായി ബാധിക്കും. സംസ്ഥാനസര്‍ക്കാരിന്റെ സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് വേണമെന്ന നിബന്ധനയാണ് സ്വകാര്യ […]