തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍; ഉദ്ഘാടനം ഇന്ന്
തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തന സജ്ജമായ ലുലുമാളിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്ബതിന് മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ലുലു ഗ്രൂപ് സി.എം.ഡി എം.എ. യൂസഫലി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷോപ്പിങ് മാളുകളിലൊന്നായി 2000 കോടി രൂപ നിക്ഷേപത്തില്‍ 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ആക്കുളത്ത് മാള്‍ ഉയര്‍ന്നത്. രണ്ടു ലക്ഷം ചതുരശ്ര അടിയിലെ […]