ബീവറേജസില്‍ നിന്നും വാങ്ങിയ മദ്യം കുടിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി
കൊല്ലം: കൊല്ലം ഏഴുകോണ്‍ ബീവറേജസ് വില്‍പനശാലയില്‍ നിന്നു വാങ്ങിയ മദ്യം കുടിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് തന്റെ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ബീവറേജസ് വില്‍പനശാലയില്‍ എക്‌സൈസ് പരിശോധന നടത്തി. സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന 9 ഇനങ്ങളുടെ സാംപിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഇന്നലെ ബീവറേജസ് വില്‍പനശാല പ്രവര്‍ത്തിച്ചില്ല. ദിവസങ്ങള്‍ക്കു മുന്‍പാണ് ഏഴുകോണ്‍ ബീവറേജസില്‍ നിന്ന് ഓട്ടോഡ്രൈവര്‍ മദ്യം വാങ്ങുന്നത്. ബുധനാഴ്ചയാണ് സുഹൃത്തിനോടൊപ്പം മദ്യപിച്ചത്. അന്നു […]