എ.എസ്.ഐയുടെ കൊലപാതകത്തിന് പിന്നില്‍ പകപോക്കല്‍; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്നാട് എ.എസ്.ഐ വിന്‍സെന്റിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിഖ് എന്നിവര്‍ക്കുവേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങള്‍ അയച്ചു നല്‍കിയിരുന്നു. പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചതായാണ് വിവരം. അതേസമയം പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, […]