ദീർഘദൂര സ്വകാര്യബസുകൾ തിരുവനന്തപുരത്തെ ഉപേക്ഷിച്ചു
തിരുവനന്തപുരത്ത് നിന്ന് നടത്തിയിരുന്ന ദീർഘദൂര സ്വകാര്യബസുകൾ സർവീസ് പുറപ്പെടുന്നത് കളിയിക്കാവിളയിലേക്ക് മാറ്റി. സംസ്ഥാനത്തിന് ഇതുമൂലം നികുതിയിനത്തിൽ ലഭിക്കേണ്ട കോടികളുടെ വരുമാനം നഷ്ടമായി. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനകളിൽ കനത്ത പിഴ ചുമത്തുന്നതും നികുതി വർധനവുമാണ് സ്വകാര്യബസുകൾ തലസ്ഥാനത്തെ ഉപേക്ഷിക്കാൻ കാരണം. നാല് മാസം മുമ്പ് സ്വകാര്യബസ് ജീവനക്കാർ യാത്രക്കാരെ ആക്രമിച്ച സംഭവമുണ്ടായതോടെയാണ് സംസ്ഥാന മോട്ടോർവാഹനവകുപ്പ് പരിശോധനയും പിഴ ചുമത്തുന്നതും കർക്കശമാക്കിയത്. തിരുവനന്തപുരം ഉൾപ്പടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് ബംഗളൂരു, മംഗളൂരു, ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന […]