കണ്ണൂര്‍ വിസി പുനര്‍നിയമനം: മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി
കണ്ണൂര്‍ സര്‍വ്വകലശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമന കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര് ബിന്ദുവിന് പിഴവോ സ്വജനപക്ഷപാതമോ ഉണ്ടായിട്ടില്ലെന്നാണ് ലോകായുക്ത വിധി പറഞ്ഞത്. പ്രോ ചാന്‍സിലര്‍ ആയ മന്ത്രിക്ക് VC നിയമനത്തില്‍ ബന്ധം ഇല്ല , പ്രൊ ചാന്‍സിലര്‍ എന്ന നിലയില്‍ മന്ത്രി നല്‍കിയത് ശുപാര്‍ശ അല്ല അഭിപ്രായം മാത്രമാണെന്നും ലോകായുക്ത വിധി പുറപ്പെടുവിച്ചു. മന്ത്രി ഗവര്‍ണര്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന് രേഖകള്‍ പരിശോധിച്ചാല്‍ പറയാന്‍ കഴിയുന്നില്ലന്നും വിധിയില്‍ പറയുന്നു […]