ബെഹ്റയെ പുറത്താക്കണമെന്ന് പ്രതിപക്ഷം; ആ മോഹം നടക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് മേധാവിയെ പ്രതിപക്ഷം അവഹേളിക്കുകയാണെന്നും അത് ശരിയല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ബെഹ്റയെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്റെ മോഹം നടക്കില്ലെന്നും വ്യക്തമാക്കി. ഡിജിപിയുടെ നടപടികള്‍ സുതാര്യമാണെന്നും നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസില്‍ കേന്ദ്രീകൃത പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ കൊണ്ടുവരും. ഇതിനായി മന്ത്രിസഭയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗാലക്സോണ്‍ കമ്ബനിക്ക് കൂട്ടുനിന്ന ഡിജിപി ലോക്നാഥ് ബെഹ്റയെ പുറത്താക്കണമെന്ന് പി.ടി.തോമസ് […]