Blog Post

Karanavars > News >

ഇളവുകളോടെ ലോക്​ഡൗണ്‍ തുടരും; പൂര്‍ണമായും ഒഴിവാക്കാനാകില്ലെന്ന്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ലോക്​ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നത്​ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. ഇളവുകളോടെ ലോക്​ഡൗണ്‍ തുടരുമെന്നാണ്​ വിവരം. സംസ്​ഥാനത്ത്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന​ ജൂണ്‍ 16ന്​ (ബുധനാഴ്​ച) ശേഷമായിരിക്കും ഇളവുകള്‍ അനുവദിക്കുക. പൊതു ഗതാഗതം ആവശ്യത്തിന്​ മാത്രം അനുവദിച്ചു​ം കൂടുതല്‍ കടകളും സ്​ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയുമായിരിക്കും ആദ്യ ഘട്ട ഇളവുകള്‍. കോവിഡിന്‍റെ മൂന്നാംതരംഗ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. അതേസമയം ലോക്​ഡൗണ്‍ പൂര്‍ണമായും […]

Read More

നാളെയും മറ്റന്നാളും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍, സഹകരിക്കണമെന്ന് മുഖ്യമന്ത്രി: 25 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കി

തിരുവനന്തപുരം: നാളെയും മറ്റന്നാളും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസിന് മാത്രം ഇളവ് നല്‍കും. ബാക്കിയെല്ലാവരും നാളെ സമ്ബൂര്‍ണ ലോക്ക് ഡൗണുമായി പൂര്‍ണമായി സഹകരിക്കണം. കൂടുതല്‍ രോഗികളുള്ള ചില പ്രദേശങ്ങളില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടുമെന്നും നിയന്ത്രണം കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടി.പി.ആര്‍ കൂടിയ ജില്ലകളില്‍ പരിശോധന കൂട്ടാന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് ഇക്കാര്യത്തില്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം ബാധിച്ചവരെ സിഎഫ്‌എല്‍ടിസിയിലെത്തിക്കുന്നതിന് മികച്ച രീതിയാണ് ജില്ലയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാനത്ത് […]

Read More

സര്‍ക്കാരിന്‍റെ ലോക്ക്‌ഡൗണ്‍ ഉത്തരവില്‍ പൊലീസിന് അതൃപ്‌തി; ഇളവുകള്‍ കുറയ്‌ക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന ലോക്ക്‌ഡൗണിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പൊലീസിന് അതൃപ്‌തി. ഇളവുകള്‍ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇളവുകള്‍ നല്‍കിയാല്‍ ലോക്ക്‌ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചതും നിര്‍മ്മാണ മേഖലയിലെ അനുമതിയുമെല്ലാം അപ്രായോഗിമെന്നാണ് പൊലീസ് പറയുന്നത്. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം. യാത്ര അനുവദിക്കുക അപ്രായോഗികമാണെന്ന് പൊലീസ് പറയുന്നു. ഇളവുകള്‍ വീണ്ടും നിരത്തില്‍ സംഘര്‍ഷമുണ്ടാക്കുമെന്നാണ് […]

Read More