സംസ്ഥാനത്തെ ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും; ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ലോക്ഡൗണില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ടുവന്നേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യും. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് കോവിഡ് കേസുകള്‍ കുറയാന്‍ ഗുണകരമായിട്ടുണ്ടെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കാതെ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് സാധ്യത. മന്ത്രിസഭായോഗത്തില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചേക്കും. ഡിസംബറോടെ രാജ്യത്തെ ലോക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ നിരക്കില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് ഇത്. ഡിസംബറോടെ […]