കര്‍ണാടകയില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി
ബംഗളൂരു: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടി. മേയ് 24 മുതല്‍ ജൂണ്‍ ഏഴുവരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മുതിര്‍ന്ന മന്ത്രിമാരും ചീഫ് സെക്രട്ടറിയും മറ്റു വിദഗ്ധരുമായി സംസാരിച്ചതിന് ശേഷമാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറയുകയുണ്ടായി. വിദഗ്ദ്ധരുടെ നിര്ദേശത്തിെന്റ അടിസ്ഥാനത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു. കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും […]