കോടതികളില്‍ പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യം- പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: കോടതികളില്‍ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രാധാന്യമുള്ള വിഷയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇതിലൂടെ രാജ്യത്തെ സാധാരണക്കാര്‍ക്കും കോടതി നടപടികള്‍ മനസിലാക്കാന്‍ കഴിയും. അതിലുള്ള അവരുടെ വിശ്വാസം വര്‍ധിക്കും. നീതിന്യായ പ്രക്രിയയിലുള്ള ജനങ്ങളുടെ അവകാശവും പങ്കാളിത്തവും ഇതിലൂടെ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസത്തിലും പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. നിയമങ്ങളിലെ സങ്കീര്‍ണതകളെയും കാലഹരണപ്പെടലിനെയുംകുറിച്ചുൃ സംസാരിച്ച പ്രധാനമന്ത്രി അപ്രസക്തമായ 1800 നിയമങ്ങള്‍ 2015-ല്‍ തിരിച്ചറിഞ്ഞ ഗവണ്‍മെന്റ് 1450 നിയമങ്ങള്‍ ഇതിനകം റദ്ദാക്കിയതായും അറിയിച്ചു. ഇത്തരം 75 നിയമങ്ങള്‍ […]