ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ടത്തോടെ കോവിഡ്
ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ആശങ്കയില്‍. കോണ്‍ഗ്രസ് അഖിലേന്ത്യാ aസെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡി.സി.സി. അധ്യക്ഷന്‍ എം. ലിജു, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ. എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യു.ഡി.എഫ്. ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്‍ ക്വാറന്റീനിലാണ്. ലിജുവിനും വിഷ്ണുനാഥിനുമാണ് ആദ്യം കോവിഡ് പിടിപെട്ടത്. പിന്നാലെയാണ് മറ്റുനേതാക്കളുടെ പരിശോധനാഫലമെത്തിയത്. പാര്‍ട്ടിയിലെ ഗ്രൂപ്പുതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള കെ.പി.സി.സി. ഉപസമിതിയില്‍ പി.സി. വിഷ്ണുനാഥ്, സി.ആര്. ജയപ്രകാശ്, എം. […]