Blog Post

Karanavars > News >

കളമശ്ശേരിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു; അഞ്ചുപേര്‍ കുടുങ്ങി

കൊച്ചി: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. അഞ്ച് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി. കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായത്. എട്ടുപേര്‍ കുഴിക്കുള്ളില്‍ കുടുങ്ങിയെന്നായിരുന്നു നാട്ടുകാരില്‍ നിന്നും ലഭിച്ച പ്രാഥമിക വിവരം. ഇവരില്‍ മൂന്നുപേരെ ഫയര്‍ഫോഴ്സ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പൊലീസും അറിയിച്ചു. ജെസിബി ഉപയോഗിച്ച്‌ മണ്ണ് മാറ്റിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

Read More