കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും
കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍(ആര്‍.ജെ.ഡി) ആചാര്യന്‍ ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്.60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കുംഭകോണത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ കേസില്‍ സി.ബി.ഐ കോടതിയുടേതാണ് വിധി. കേസില്‍ ലാലു കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ച റാഞ്ചിയിലെ സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കുംഭകോണം നടന്ന് 25 വര്‍ഷത്തിനുശേഷമാണ് അന്തിമവിധി പുറത്തുവരുന്നത്. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് അനാരോഗ്യത്തെത്തുടര്‍ന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദംകേള്‍ക്കലിന് ഹാജരായത്. എന്താണ് കാലിത്തീറ്റ കുംഭകോണം? ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ […]