യുഡിഎഫ് എംപിമാരുടെ സംഘത്തിനും സന്ദര്‍ശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം
കൊല്ലം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ യുഡിഎഫ് എംപിമാരുടെ സംഘത്തിനും സന്ദര്‍ശന അനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഇടതുപക്ഷ എംപിമാര്‍ക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എം.പി മാരായ ബെന്നി ബഹ്നാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.കെ. രാഘവന്‍, ഹൈബി ഈഡന്‍ എന്നിവരാണ് ദ്വീപ് സന്ദര്‍ശിക്കുവാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്‍്റെ അനുമതി തേടിയത്. ഇന്ന് ലക്ഷദ്വീപിലേക്ക് പോകാനാണ് അനുമതി തേടി എം.പിമാര്‍ ഭരണകൂടത്തെ സമീപിച്ചത്. കളക്‌ടറോട് ഫോണ്‍വഴിയാണ് ഇവര്‍ അനുമതി തേടിയത്. എന്നാല്‍ […]