കെ.വിതോമസ് ഇന്നലെ ചെയ്തത് ജീവിതത്തിലെ വലിയ പുണ്യകര്‍മം; ഇ.പി ജയരാജന്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇനി പലരും വഴിയാധാരമാകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പുറത്താക്കാന്‍ വരുന്നവരും എത്രകാലം എന്നേ നോക്കേണ്ടതൊള്ളൂ.ഇത് എല്ലാവര്‍ക്കും പിന്നാലെ വരുന്നുണ്ടെന്ന് ഓരോരുത്തരും ഓര്‍ത്താല്‍ നല്ലതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘കെ.വി തോമസ് ഞങ്ങളുടെ വേദിയില്‍വന്ന് പിന്തുണ പ്രഖ്യാപിച്ചു. ഇനി ഞങ്ങളെന്താണ് ഉള്‍ക്കൊള്ളാന്‍ ബാക്കി. ഇന്നലെ ഞാന്‍ അദ്ദേഹത്തിന് നല്ലൊരു ഷാള്‍ കൊടുത്ത് ആദരിച്ച് സ്വീകരിച്ചില്ലേ. അദ്ദേഹം ജീവിതത്തിലെ വലിയ പുണ്യകര്‍മാണ് ചെയ്തതെന്നും‘ ജയരാജന്‍ പറഞ്ഞു. ‘കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തും. […]