ബാങ്കില്‍ 46000, കൈയില്‍ ആയിരം, വീടും വാഹനവുമില്ലെന്ന് കുമ്മനത്തിന്റെ സത്യവാങ്മൂലം
തിരുവനന്തപുരം: നേമത്തെ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇല്ലായ്മകളുടെ നീണ്ടനിര. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിക്കുകയോ വായ്പ കൊടുക്കാനോ ഇല്ല, ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷൂറന്‍സ് കമ്ബനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ഇല്ലായ്മയുടെ ഒരു വലിയ നിരയാണ് സത്യവാങ്മൂലത്തില്‍. സ്വന്തമായി വീടില്ലാത്ത കുമ്മനം മേല്‍വിലാസമായി ബി.ജെ.പി സംസ്ഥാന ഓഫീസിന്റെ മേല്‍വിലാസമാണ് […]