ഇരുന്നത് മരണപ്പെട്ട കണ്ടക്ടറിനൊപ്പം, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം: നടുക്കുന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് മലയാളി പെണ്‍കുട്ടി
കോയമ്ബത്തൂര്‍: തമിഴ്നാട്ടിലെ അവിനാശിയില്‍ കെ.എസ്.ആര്.ടി.സി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നടുക്കുന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് മലയാളിയായ വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി. അപകടം നടക്കുന്ന സമയത്ത് ബസില്‍ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്നും ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് താന്‍ അപകടത്തില്‍ നിന്നും നിസാര പരിക്കുകളോട് കൂടി രക്ഷപ്പെട്ടതെന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്. ബംഗളുരുവില്‍ നിന്നും തൃശൂരിലേക്ക് ഒറ്റയ്ക്ക് വരികയായിരുന്ന ശ്രീലക്ഷ്മി അപകടത്തില്‍ മരണപ്പെട്ട ബസിന്റെ കണ്ടക്ടറോടൊപ്പമാണ് ഇരുന്നിരുന്നത്. ഇടയ്ക്ക് വച്ച് താന്‍ ഉറങ്ങിപ്പോയെന്നും അതിനാല്‍ കണ്ടക്ടര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയോ എന്ന് […]