വിവാദങ്ങള്‍ തുണയായി; കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഒരാഴ്ചക്കിടെ നേടിയത് 35.38 ലക്ഷം
കന്നി യാത്ര മുതല്‍ തുടങ്ങിയതാണ് സ്വിഫ്റ്റ് ബസിന് നേരെയുള്ള വിവാദങ്ങള്‍. എന്നാല്‍ മികച്ച കളക്ടഷനോടെ കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണ്.ഏഴ് ദിവസം കൊണ്ട് 35 ലക്ഷം രൂപയുടെ കളക്ഷനാണ് ബസ് നേടിയത്. ഏപ്രില്‍ 11 നാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് സര്‍വീസ് ആരംഭിച്ചത്. ഏപ്രില്‍ 17 വരെയുള്ള സര്‍വീസുകളുടെ കളക്ഷനെടുത്താന്‍ 35,38,291 രൂപയാണ് സ്വിഫ്റ്റ് ബസ് നേടിയത്. ബംഗളൂരുവിലേക്കുള്ള സര്‍വീസുകളാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടിയത്. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ കാര്യക്ഷമമായ […]