Blog Post

Karanavars > News >

കെഎസ്‌ഇബിയില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി

കെഎസ്‌ഇബിയില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. കെഎസ്‌ഇബി യുടെ സഞ്ചിത നഷ്ടം 14,000 കോടി രൂപയാണെന്ന് മന്ത്രി വ്യക്തമാക്കി. കെഎസ്‌ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരം പരിഹരിക്കുന്നതിനായി ചെയര്‍മാന്‍ ബി അശോക് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്‌ഇബി ചെയര്‍മാനുമായി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച്‌ കൂടിക്കാഴ്ച നടത്തി. സമരക്കാരുമായി ചര്‍ച്ച നടത്തേണ്ടത് ബോര്‍ഡാണ്. അതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി ഭവന് മുന്നില്‍ […]

Read More

കെഎസ്‌ഇബിയില്‍ തട്ടിപ്പ് നടത്തിയത് കോണ്‍ഗ്രസ് ഭരണകാലത്തെന്ന്; വി.ഡി സതീശന് എംഎം മണിയുടെ മറുപടി

വിഡി സതീശന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഭരിക്കുമ്ബോളാണ് കെഎസ്‌ഇബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതുമെന്ന് മുന്‍ വൈദ്യുതി മന്ത്രി എംഎം മണി. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍വച്ച്‌ കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും എംഎം മണി പറഞ്ഞു. മുന്‍ ഇടതുസര്‍ക്കാറിന്റെ കാലത്ത് കെ.എസ്.ഇ.ബിയില്‍ നടന്നത് ഗുരുതര ക്രമക്കേടുകളാണെന്ന ചെയര്‍മാന്റെ ആരോപണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു. വൈദ്യുതി ബോര്‍ഡ് […]

Read More

കേരളം സ്മാർട്ട് മീറ്ററിലേക്ക്; ചെലവ് 9216 കോടി

കൊച്ചി: എല്ലാതരം വൈദ്യുതി ഉപഭോക്താക്കൾക്കും പ്രീപെയ്ഡ് സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കാൻ വൈദ്യുതിബോർഡ് തീരുമാനം. കേരളത്തിലെ 1.3 കോടി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് 9216 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. 1170 കോടി രൂപ കേന്ദ്ര ഗ്രാന്റായി ലഭിക്കും. രാജ്യത്തെ കാർഷിക ഉപഭോക്താക്കളൊഴിച്ചുള്ള എല്ലാവർക്കും പ്രീപെയ്ഡ് സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാർ ഓഗസ്റ്റിൽ വിജ്ഞാപനമിറക്കിയിരുന്നു. ഹൈടെൻഷൻ, എക്‌സ്ട്ര ഹൈടെൻഷൻ ഉപഭോക്താക്കൾക്കും 200 യൂണിറ്റിൽ അധികം ഉപഭോഗമുള്ളവർക്കുമായി 16 ലക്ഷം സ്മാർട്ട്‌ മീറ്ററുകൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന് 1123 […]

Read More