Blog Post

Karanavars > News >

‘മന്ത്രിസഭ ഒറ്റക്കെട്ട്, ഭിന്നതയില്ല’: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ കല്ലിട്ടുള്ള സര്‍വെ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്റെ പ്രസ്താവനയെക്കുറിച്ച്‌ അറിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാരില്‍ അഭിപ്രായ ഭിന്നതയില്ലെന്നറിയിച്ച റിയാസ്, മന്ത്രിസഭ ഒറ്റക്കെട്ടായാണ് തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണ് കെ റെയില്‍ പദ്ധതി. ആ പ്രഖ്യാപനങ്ങള്‍ കൂടി പരിഗണിച്ചാണ് ജനങ്ങള്‍ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്. ഒരു ചെറിയ വിഭാഗമാണ് ജനങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. […]

Read More

കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി

കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നയപരമായി സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. പ്രതിഷേധത്തിന്റെ ഭാഗമായി എവിടെയെങ്കിലും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടാവാം. അത് സര്‍ക്കാര്‍ തീരുമാനപ്രകാരമല്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇന്ന് സംസ്ഥാനത്ത് എവിടെയും സര്‍വേ നടന്നിട്ടില്ല. ഓരോ ജില്ലകളിലെയും സാഹചര്യം പരിശോധിച്ചായിരിക്കും സര്‍വേ തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഔദ്യോഗികമായി സര്‍വേ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് കെ റെയില്‍ നല്‍കുന്ന വിശദീകരണം. ഓരോ ജില്ലയിലെയും […]

Read More

പോലീസ് സുരക്ഷയില്ലാതെ തുടരാനാകില്ല, സംസ്ഥാന വ്യാപകമായി ഇന്നത്തെ കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവെച്ചു

കൊച്ചി : ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ സംസ്ഥാന വ്യാപകമായി ഇന്നത്തെ കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം.പോലീസ് സുരക്ഷയില്ലാതെ സര്‍വ്വേ തുടരാനാകില്ലെന്ന നിലപാടിലാണ് കെ റെയിലിനായി സര്‍വ്വേ നടത്തുന്ന സ്വകാര്യ ഏജന്‍സി ഉദ്യോഗസ്ഥരുടെ നിലപാട്. പ്രകോപനം ഒഴിവാക്കാനാണ് ഇന്നെത്ത സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചതെന്നാണ് കെ റെയില്‍ അധികൃതരുടെ വിശദീകരണം നല്‍കിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് എറണാകുളം, കോഴിക്കോട് ജില്ലകളിലെ സില്‍വര്‍ലൈന്‍ സര്‍വ്വേ താത്കാലികമായി നിര്‍ത്തിവെച്ചു. എറണാകുളത്ത് 12 കിലോമീറ്റര്‍ പാതയുടെ സര്‍വ്വേ മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. […]

Read More

കെ-റെയില്‍; പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി; കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ വൈകുന്നേരം

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് കണ്ടത്. വൈകുന്നേരം നാലുമണിക്ക് പത്രസമ്മേളനത്തില്‍ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ മുഖ്യമന്ത്രി വിവരിക്കും. കെ– റെയിലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വിവാദമായ പദ്ധതിക്കെതിരേ ബിജെപി സംസ്ഥാന ഘടകം അതിശക്തമായ സമരവുമായി രംഗത്തെത്തുകയും കേന്ദ്ര റെയില്‍ മന്ത്രിയെ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേന്ദ്ര റെയില്‍ മന്ത്രി തന്നെ പദ്ധതിയെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. വഴികള്‍ അടഞ്ഞതോടെ കേന്ദ്ര റെയില്‍ […]

Read More

കെ റെയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തിരക്കിട്ട നീക്കം; മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും, പദ്ധതിയുടെ അന്തിമ വിധി ഉടന്‍

തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ എത്രയും പെട്ടെന്നുതന്നെ നടപ്പിലാക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. നാളെ ഉച്ചയ്ക്ക് മുന്‍പായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടയിലും പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി […]

Read More

സില്‍വര്‍ലൈന്‍ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ല: കെ സുധാകരന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതിയില്‍ നിന്ന് പത്ത് ശതമാനം കമ്മീഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്ന ആരോപണവും കെ സുധാകരന്‍ ഉന്നയിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള പല പദ്ധതികളും കമ്മീഷന്‍ ലക്ഷ്യം വച്ചാണ് നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍വേ നടത്താന്‍ ഏത് അതോറിറ്റിയാണ് അനുമതി നല്‍കിയതെന്ന് സുധാകരന്‍ ചോദിച്ചു. ജനാധിപത്യ ബോധമുണ്ടെങ്കില്‍ ജനകീയ സര്‍വേ നടത്തട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ബഫര്‍ സോണുണ്ടാകുമെന്നും […]

Read More

‘ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടു; കോടിയേരി

തിരുവനന്തപുരം: കെ– റെയില്‍ സമരത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി പ്രതികരിച്ചു. ”എല്‍ഡിഎഫ് ഭരിക്കുമ്ബോള്‍ കേരളത്തില്‍ ഒന്നും നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി നടക്കുന്ന സമരമാണിത്. ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടു. കെ–റെയില്‍ സര്‍വ്വേ, ഡിപിആര്‍, പാരിസ്ഥിതിക ആഘാത പഠനം എന്നിവയ്ക്ക് കേന്ദ്രവും ഹൈക്കോടതിയും അനുമതി […]

Read More

കെ റെയില്‍ സമരം; പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികള്‍: ഇ പി ജയരാജന്‍

കണ്ണൂര്‍: കെ റെയിലിനെതിരായ സമരത്തില്‍ ജനങ്ങളില്ലെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജന്‍. സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികളാണുള്ളത്. കോണ്‍ഗ്രസ്സ് നേതൃത്വം അറുവഷളന്മാരുടെ കയ്യിലാണിപ്പോള്‍. മുസ്ലീം ലീഗിന്റെ തണലില്‍ വളരുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. മുസ്ലീം ലീഗ് ഇല്ലങ്കില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാത്ത ഈ ഗതികെട്ട പാര്‍ട്ടിയോട് എന്ത് പറയാനാണെന്നും ഇ.പി ജയരാജന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ പോയി കുറ്റി പറിക്കട്ടേയെന്നും നേരത്തെ കിഫ്ബിയെ എതിര്‍ത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ […]

Read More

കോഴിക്കോട് കല്ലായിയില്‍ കനത്ത സംഘര്‍ഷം; കെ റെയില്‍ കല്ലിടല്‍ താത്ക്കാലികമായി നിര്‍ത്തി

കോഴിക്കോട് | കെ റെയില്‍ കല്ലിടലിനെതിരെ കല്ലായിയില്‍ വീണ്ടും സംഘര്‍ഷം. ഉദ്യോഗസ്ഥര്‍ കല്ലിടല്‍ വീണ്ടും തുടങ്ങിയതാണ് സംഘര്‍ഷത്തിലെത്തിയത്. നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. നാട്ടുകാരും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു്. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച്‌ നീക്കാന്‍ പോലീസ് ശ്രമിച്ചു. നാട്ടുകാരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് രാവിലെ കല്ലിടാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. തുടര്‍ന്ന് ഉച്ചക്ക് വീണ്ടും കല്ലിടാനെത്തിയപ്പോഴാണ് വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായത്. കല്ലിടാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍

Read More

പിഴുതുമാറ്റിയ കല്ലുകള്‍ക്ക് പകരം പുതിയ കല്ലിടും;​ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ റെയില്‍ എം ഡി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ ബഫര്‍ സോണില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തിരുത്തി കെ റെയില്‍ എം ഡി അജിത് കുമാര്‍. പദ്ധതി കടന്നു പോകുന്ന വശങ്ങളില്‍ 10 മീറ്റര്‍ ബഫര്‍ സോണ്‍ ആണ്. അഞ്ചു മീറ്ററില്‍ നി‌ര്‍മ്മാണം നടത്താന്‍ അനുവദിക്കില്ല. ബാക്കി അഞ്ചു മീറ്ററില്‍ അനുമതിയോടെ നിര്‍മ്മാണം നടത്താം. ബഫര്‍ സോണ്‍ തീരുമാനിച്ചത് നിലവിലെ നിയമം അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ഭൂമി ഏറ്റെടുക്കലല്ല, സാമൂഹികാഘാത പഠനമാണ്. ആരെയൊക്കെ ബാധിക്കുമെന്ന് മനസിലാക്കാനാണ് പഠനം […]

Read More