Blog Post

Karanavars > News >

പ്ര​തി​ഷേ​ധ​ക്കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വം; ത​ല്ല് സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തെ ന്യാ​യീ​ക​രി​ച്ച്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.ത​ല്ല് സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു. ത​ല്ല് ഒ​ന്നി​നും ഒ​രു പ​രി​ഹാ​ര​മ​ല്ല. പ​ക്ഷെ ത​ല്ലാ​നു​ള്ള സാ​ഹ​ച​ര്യം ബി​ജെ​പി​യും യു​ഡി​എ​ഫും ഉ​ണ്ടാ​ക്ക​രു​ത്. കെ ​റെ​യി​ല്‍ വി​രു​ദ്ധ സ​മ​രം ന​ട​ത്തു​ന്ന​ത് യു​ഡി​എ​ഫു​കാ​രും ബി​ജെ​പി​ക്കാ​രു​മാ​ണെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.ഭൂ​വു​ട​മ​ക​ള്‍ ക​ല്ലി​ടു​ന്ന​തി​ന് അ​നു​കൂ​ല നി​ല​പാ​ടാ​ണ്. എ​ന്നി​ട്ടും ആ ​ക​ല്ലു​ക​ള്‍ പി​ഴു​തു​മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച്‌ യു​ഡി​എ​ഫും ബി​ജെ​പി​യും രം​ഗ​ത്തി​റ​ങ്ങു​ക​യാ​ണ്. സ്വാ​ഭാ​വി​ക​മാ​യും അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. […]

Read More