Blog Post

Karanavars > News >

സില്‍വര്‍ ലൈന്‍ കല്ലിടല്‍ വീണ്ടും തുടങ്ങി; കഴക്കൂട്ടത്ത് പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് ചവിട്ടിക്കൂട്ടി

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ സില്‍വര്‍ കല്ലിടല്‍ വീണ്ടും തുടങ്ങി. ഇന്നു രാവിലെ കഴക്കൂട്ടത്ത് സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ രൂക്ഷമായ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തി. കഴക്കൂട്ടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കരെ പൊലീസ് ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് നടപടിയില്‍ നിരവധി നാട്ടുകാര്‍ക്ക് പരുക്കേറ്റു. വിവരമറിഞ്ഞ് കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തി. ഉന്തിനും തളളിനും ഇടയില്‍ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തുകയായിരുന്നു. പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ […]

Read More

അതുക്കും മേലെ എന്ന് പറയുന്നത് പോലെയാണ് ഭൂമിയേറ്റെടുക്കുമ്ബോള്‍ വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുമ്ബോള്‍ സര്‍ക്കാര്‍ കമ്ബോള വിലയേക്കാള്‍ അധിക വില നല്‍കി അതുക്കും മേലെ എന്ന് പറഞ്ഞപോലെയാണ് വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കുമുണ്ടാവും. എന്നാല്‍ ബുദ്ധിമുട്ടിനെ ബുദ്ധിമുട്ടായി കാണാതെ കൃത്യമായ പു:നരധിവാസമാണ് നല്‍കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ഭാവിയെ കുറിച്ചാണ് മാധ്യമങ്ങള്‍ ചിന്തിക്കേണ്ടത്. അല്ലാതെ കുത്തിത്തിരിപ്പുകളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് […]

Read More