സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാക്കള്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണം
തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കം ലംഘിച്ച് മാധ്യമങ്ങളില്‍ പരസ്യപ്രസ്താവന നടത്തിയതിന് സസ്പെന്‍ഷനിലായ നേതാക്കള്‍ക്ക് കെ.പി.സി.സി നോട്ടീസ് നല്‍കി. തുടര്‍നടപടിയെടുക്കാതിരിക്കണമെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ്. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയുമാണ് അച്ചടക്കലംഘനത്തിന് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തത്. അതേസമയം, തന്നെ സസ്പെന്‍ഡ് ചെയ്തതിനോട് കെ.പി. അനില്‍കുമാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. യോഗ്യതയില്ലാത്ത പലരും ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയതായി അനില്‍കുമാര്‍ ആരോപിച്ചു. സസ്പെന്‍ഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും ഡി.സി.സി ഓഫിസില്‍ കയറാന്‍ ആളുകള്‍ […]