Blog Post

Karanavars > News >

കോഴിക്കോട് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ നാല് കുട്ടികളെയും കണ്ടെത്തി. മലപ്പുറം എടക്കരയില്‍ വെച്ചാണ് ഇവരെ കണ്ടെത്തിയത്. സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇതോടെ കാണാതായ 6 പെണ്‍കുട്ടികളെയും പൊലീസ് കണ്ടെത്തി. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ ഒരു പെണ്‍കുട്ടിയെ ഇന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട്ടേക്കുള്ള ബസില്‍ കയറിയ പെണ്‍കുട്ടി കണ്ടക്ടര്‍ക്ക് നമ്ബര്‍ നല്‍കിയതാണ് വഴിത്തിരിവായത്. നല്‍കിയ നമ്ബറില്‍ ബസ് കണ്ടക്ടര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് കുട്ടിയുടെ അമ്മയെയാണ്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. […]

Read More

കോഴിക്കോട്ട് യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു ……

കോഴിക്കോട്: യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ കോവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു. നവംബര്‍ 21 ന് നാട്ടിലെത്തിയ ഡോക്ടര്‍ക്ക് 26 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ഡോക്ടര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വലിയ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും കോവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അത് മാറിയിട്ടില്ല. ഈ  സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്തുന്നത്. വെള്ളിയാഴ്ചയാണ് സാമ്പിള്‍ ശേഖരിച്ച് അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം എത്രയും പെട്ടെന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആശങ്കയ്ക്ക് വകയില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന […]

Read More

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കോഴിക്കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്ബില്‍ മുഹ്സിലയാണ് മരിച്ചത്. ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയായിരുന്നു സംഭവം. ആറു മാസം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും ഷഹീറിന് സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചയോടെ ഷഹീറിന്റെ മുറിയില്‍ നിന്നും വലിയ ശബ്ദം കേട്ട് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു […]

Read More

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപപ്രദേശത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞു.അഴുകി അസ്ഥിമാത്രമായ നിലയിലായിരുന്ന മൃതദേഹം. നാല്‍പ്പത്തിയാറ് ദിവസം മുമ്ബ് കാണാതായ മുണ്ടിക്കല്‍ താഴം മേലേപുതിയോട്ടില്‍ രാജന്റെ മകന്‍ രൂപേഷിന്റെ(33) മൃതദേഹമാണ് പൈങ്ങോട്ടാപുറത്തെ ആള്‍പ്പാര്‍പ്പില്ലാത്ത പറമ്ബിലെ കിണറ്റില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മായനാട്‌നാഗങ്കോട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ്‌എര്‍ത്ത് കമ്ബനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടത്. ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പറമ്ബില്‍ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെ ദുര്‍ഗന്ധം വമിച്ചതിനെ […]

Read More