അഭ്യാസ പ്രകടനം നടത്തി ആളെ ഇടിച്ചിട്ടത് ‘കൊമ്പന്’; ലൈസൻസ് റദ്ദാക്കും
തിരുവനന്തപുരം∙ ഒാള് കേരള ഡ്രൈവേഴ്സ് ഫെഡറേഷന് സമ്മേളനത്തിനിടെ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ തിരിച്ചറിഞ്ഞു. പത്തനംതിട്ടയിലും കോട്ടയത്തുമുള്ള ബസുകളാണിതെന്നും ‘കൊമ്പന്’ എന്ന ബസാണ് ഒരാളെ ഇടിച്ചിട്ടതെന്നും കണ്ടെത്തി. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പറഞ്ഞു ഒക്ടോബര്‍ 12ന് നടന്ന സമ്മേളനത്തിനിടെ മൂന്ന് ബസുകളാണ് അഭ്യസപ്രകടനം നടത്തിയത്. ഇതില്‍ രണ്ടെണ്ണം പത്തനംതിട്ട സ്വദേശിയുടെയും മൂന്നാമത്തേത് കോട്ടയത്തുള്ള ആളിന്റെതുമാണ്. പത്തനംതിട്ട സ്വദേശിയുടെ ‘കൊമ്പന്’ എന്ന ബസാണ് ഒരാളെ ഇടിച്ചിട്ടത്. സുജിത് എന്നായാളായിരുന്നു ഇതിന്റ ഡ്രൈവര്‍. കേരളത്തിനു പുറത്തുളള […]