ഹെല്‍മറ്റ് വയ്ക്കാത്തതില്‍ ഒന്നാമത് കൊല്ലം, സീറ്റ് ബെല്‍റ്റ് ഇടാന്‍ മടിച്ച് മലപ്പുറവും, ഒറ്റ ദിവസത്തെ പിഴയിനത്തില്‍ കിട്ടിയത് ലക്ഷങ്ങള്‍
തൃക്കാക്കര: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്നലെ നടത്തിയ വാഹന പരിശോധനയില്‍ 623 പേര് കുടുങ്ങി. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 455 പേരും, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന്റെ പുറകില്‍ ഇരുന്ന് യാത്ര ചെയ്തതിന് 91 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 77 പേര്‍ക്കെതിരെയും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 2,50,500 രൂപ പിഴ ഈടാക്കി. ഹെല്‍മറ്റ് ധരിക്കാത്തതിന് ഏറ്റവും അധികം കേസ് എടുത്തത് കൊല്ലം ജില്ലയിലാണ്. […]