കൊല്ലത്ത് വീട്ടമ്മയുടെ മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച് പുഴുവരിച്ചിട്ടും ചികിത്സ നല്‍കിയില്ലെന്ന് പരാതി; ബന്ധുക്കളുടെ ക്രൂരത പുറത്ത്
കൊല്ലം: കൊല്ലത്ത് വീട്ടമ്മയുടെ മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച് പുഴുവരിച്ചിട്ടും ചികിത്സ നല്‍കിയില്ലെന്ന് പരാതി. കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ മാങ്കുന്ന് കോളനിയില്‍ താമസിക്കുന്ന സുഹറ ബീവിക്കാണ് ബന്ധുക്കള്‍ ചികിത്സ നിഷേധിച്ചത്. വിവരം അയല്‍വാസിയായ അഞ്ജന എന്ന ഐസിഡിഎസ് കൗണ്‍സിലിംഗ് വിദ്യാര്‍ത്ഥിനി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ അറിയിച്ചു. തുടര്‍ന്ന് വിഷയത്തില്‍ അടിയന്തരമായി ഇടപെടലുണ്ടായി. ചികിത്സ ലഭ്യമാക്കുന്നതില്‍ ബന്ധുക്കള്‍ക്ക് വീഴ്ച ഉണ്ടായതായി വിഷയം പുറം ലോകത്തെത്തിച്ച അഞ്ജന. വനിതാ സെല്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ കൗണ്‍സിലറും ചേര്‍ന്ന് ഷാഹിദാ […]