ഇന്ത്യ ഓസ്ട്രേലിയ പരമ്ബര; ആ തീരുമാനം ശരിയായില്ല. സ്വയം വിമര്‍ശിച്ച് കോഹ്ലി
മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ കനത്ത പരാജയമായിരുന്നു നേരിട്ടത്. എന്നാല്‍ കളി കഴിഞ്ഞ ശേഷം സ്വയം വിമര്‍ശിക്കുകയായിരുന്നു വിരാട് കോഹ്ലി. താരത്തിന്റെ തീരുമാനത്തെ കുറിച്ച് തന്നെയായിരുന്നു കോഹ്ലി വിമര്‍ശിച്ചത്. ഇന്നലെ നടന്ന കളിയില്‍ കോഹ്ലി ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങി കളിച്ച തീരുമാനത്തെയാണ് താരം സ്വയം വിമര്‍ശിച്ചത്. ആ തീരുമാനം ശരിയായില്ലെന്ന രീതിയിലായിരുന്നു കോഹ്ലി പറഞ്ഞത്. ‘ഞങ്ങള്‍ ചിത്രത്തില്‍ ഇല്ലാത്ത ദിവസമായിരുന്നു ഇന്നത്തേത്. എന്റെ ബാറ്റിങ് സ്ഥാനത്തെ കുറിച്ച് മുമ്ബും ഒരുപാട് തവണ ചര്‍ച്ച […]