കെ സുരേന്ദ്രന്‍ ഏഴാം സാക്ഷി, മൊഴിയെടുക്കാന്‍ വിളിപ്പിച്ചവരെല്ലാം സാക്ഷിപട്ടികയില്‍, പ്രതിസ്ഥാനത്ത് 22 പേര്‍; കൊടകര കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
തൃശൂര്‍: ഏറെ വിവാദമായ കൊടകര കുഴല്‍പണ കവര്‍ച്ചാ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. ഇരിങ്ങാലക്കുട കോടതിയിലാണ് സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 22 പേര്‍ പ്രതിസ്ഥാനത്തും 216 സാക്ഷികളുമുണ്ട്. സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയവരെല്ലാം സാക്ഷി പട്ടികയില്‍ ഇടം നേടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകനും സാക്ഷി പട്ടികയിലുണ്ട്. 625 പേജുളള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കവര്‍ച്ച നടന്നതായി അന്വേഷണസംഘം കണ്ടെത്തിയ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കുറ്റപത്രത്തിലുളളത്. ഇതില്‍ […]