കുഴല്‍പ്പണം എത്തിച്ചത് ബി.ജെ.പി നേതാക്കളുടെ അറിവോടെ;കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട്
തൃശൂര്‍: കൊടകര കുഴല്‍പണ കവര്‍ച്ചാക്കേസില്‍ കേരള പൊലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, തെരഞ്ഞെടുപ്പ് കമീഷന് എന്നിവക്കാണ് റിപ്പോര്‍ട്ട് നല്‍കുക. ഇതിനായി മൂന്ന് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ തയാറാക്കിയതായി പൊലീസ് വ്യക്തമാക്കി. കൊടകരയിലേത് കുഴല്‍പണമാണെന്നും ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നുമാണ് പൊലീസിെന്റ ശിപാര്‍ശ. ബി.ജെ.പി തെരഞ്ഞെടുപ്പിനെത്തിച്ച പണമാണ് കൊടകരയില്‍ കവര്‍ന്നതെന്നും സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് പണമെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിനായി മാര്‍ച്ച് 16 മുതല്‍ ഒമ്ബത് […]