മോഡലുകളുടെ മരണം: പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും
കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്‍റെ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും. ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ആറ് മാസം വരെ മുടിയിലും നഖത്തിലും അതിന്‍റെ അംശമുണ്ടാവും. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തെളിയിക്കാനാണ് നഖവും മുടിയും പരിശോധിക്കുന്നത്. കേസ് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണ്. ലഹരി പാര്‍ട്ടിയുടെ വീഡിയോയും സൈജുവിന്‍റെ മൊഴിയുമാണ് പൊലീസിന്‍റെ പക്കലുള്ളത്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മുടിയും നഖവും വിധേയരാക്കാന്‍ തീരുമാനിച്ചത്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ […]