Blog Post

Karanavars > News >

കെ-റെയില്‍ പദ്ധതി : വടകരയില്‍ ഒരിടത്തും കല്ലിടാന്‍ സമ്മതിക്കില്ലെന്ന് കെകെ രമ

കോഴിക്കോട്: കെ–റെയില്‍ പദ്ധതിക്കായി വടകര മണ്ഡലത്തില്‍ ഒരിടത്തും കല്ലിടാന്‍ അനുവദിക്കില്ലെന്ന് കെകെ രമ എംഎല്‍എ. പുതുപ്പണം കെ–റെയില്‍ വിരുദ്ധ സമിതി സംഘടിപ്പിച്ച സമരസംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതിക്കുവേണ്ടി സര്‍വേക്കല്ല് സ്‌ഥാപിച്ചാല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് തടയുമെന്നും കെകെ രമ വ്യക്‌തമാക്കി. ബഫര്‍ സോണ്‍ സംബന്ധിച്ച്‌ മന്ത്രിമാരും കെ–റെയില്‍ അധികൃതരും പറയുന്നത് രണ്ടുതരത്തിലാണ്. സര്‍വേ നടത്തുവാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് റവന്യൂവകുപ്പ് പറയുമ്ബോള്‍ ആരാണ് സംസ്‌ഥാനം ഭരിക്കുന്നതെന്നും അവര്‍ ചോദിച്ചു. സമരസമിതി ചെയര്‍മാന്‍ പിഎം മുസ്‌തഫ അധ്യക്ഷനായ […]

Read More

ബാഡ്ജ് ധരിച്ചതിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതം -കെ.കെ രമ

തിരുവനന്തപുരം: സത്യപ്രതിജ്ഞക്ക് ബാഡ്ജ് ധരിച്ചതിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് വടകര എം.എല്‍.എ കെ.കെ. രമ. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍ററില്‍ നിന്നു കൊടുത്ത പരാതിയായിരിക്കാം. പരാതി പരിശോധിച്ച്‌ സ്പീക്കര്‍ തീരുമാനം എടുക്കട്ടെ എന്നും കെ.കെ. രമ പറഞ്ഞു. ടി.പി. ചന്ദ്രശേഖരനെ ഇപ്പോഴും ചിലര്‍ ഭയക്കുന്നതിന്‍റെ സൂചനയാണിത്. സ്പീക്കറുടെ കസേര അടക്കം മറിച്ചിട്ട നിയമസഭയിലെ കൈയ്യാങ്കളി സഭാചട്ടത്തില്‍ ഉള്‍പ്പെട്ടതാണോ എന്ന് രമ ചോദിച്ചു. ഇനിയെത്ര രാഷ്ട്രീയ പോരാട്ടങ്ങള്‍ സഭക്ക് അകത്തും പുറത്തും കാണാനിരിക്കുന്നുവെന്നും കെ.കെ. രമ മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടി. […]

Read More