വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് കൊല്ലം പോരുവഴിയില്‍ വിസ്മയ മരിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി തള്ളി. കോവിഡ് ബാധിച്ചതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗികരിച്ചു. കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും. കഴിഞ്ഞ ബുധനാഴ്ചയാണ് കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായത്. ജാമ്യം നല്‍കുന്നതിനെ നേരത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. അഭിഭാഷകനായ ബി.എ. ആളൂരാണ് പ്രതിക്ക് വേണ്ടി ഹാജരായത്. ജൂണ്‍ […]