കേരളത്തിന്‍റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം ‘സി സ്പെയ്സ്’ കേരളപ്പിറവി ദിനത്തില്‍ ലഭ്യമാകും
തിരുവനന്തപുരം: കേരളത്തിന്‍്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമായ (OTT) സി സ്പെയ്സ് (CSPACE) കേരളപ്പിറവി ദിനത്തില്‍ ലഭ്യമാകും.രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കുന്ന ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് സി സ്പെയ്സ്. തിയേറ്റര്‍ റിലീസിനു ശേഷമമേ ഒടിടിയില്‍ സിനിമ കാണാനാകൂവെന്നും അതു കൊണ്ടു തന്നെ സിനിമാ വ്യവസായത്തെ ബാധിക്കില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കലാഭവന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമാ– സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഒടിടി പ്ലാറ്റ്ഫോമിന്‍റെ പേര് പ്രഖ്യാപിച്ചത്. സാംസ്കാരിക വകുപ്പിന്‍്റെ മേല്‍നോട്ടത്തില്‍ കെ.എസ്.എഫ്.ഡി.സി യുടെ നിയന്ത്രണത്തിലാകും […]