സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചിരുന്നു. കോവിഡ് തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തിനായി വിദ്യഭ്യാസ വകുപ്പ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ ഇളവുകള്‍ നിലവില്‍ വരും. കൃത്യമായ അകലം പാലിച്ചുകൊണ്ട് ഇനി മുതല്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് ഇരിക്കാനാകും. നൂറില്‍ താഴെ കുട്ടികളുള്ള എല്ലാ സ്കൂളുകളിലും […]