Blog Post

Karanavars > News >

എം മുത്തുരാജ് നേടിയ വെള്ളിക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കം

സംസ്ഥാന കായിക മേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തത്തില്‍ എം മുത്തുരാജ് നേടിയ വെള്ളിക്ക് സ്വര്‍ണത്തേക്കാള്‍ തിളക്കമുണ്ട്. ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റ് ജീവിക്കുന്ന നാടോടി കുടുംബത്തില്‍ നിന്നാണ് മുത്തുരാജ് പ്രാരാബ്ധങ്ങള്‍ താണ്ടി മെഡല്‍ നേട്ടം കൈവരിച്ചത്. കഷ്ടപ്പാടുകള്‍ക്കിടയിലും ആറ് മക്കളയെയും കായിക രംഗത്ത് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന മാതാ പിതാക്കള്‍ക്കാണ് മുത്തുരാജ് മെഡല്‍ നേട്ടം സമര്‍പ്പിച്ചത്. സ്ഥിരമായി ഒരിടത്ത് തമാസമില്ല. കണ്ണൂര്‍ കാങ്കോലാണ് 25 അംഗങ്ങളുള്ള കൂട്ട് കുടുംബത്തിന്റെ ഇപ്പോഴത്തെ താമസം. ജീവിത മാര്‍ഗമായ ആക്രി […]

Read More

സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കം

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂരില്‍ തുടക്കമായി. മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് ട്രാക്കുണര്‍ന്നത്. ഈ ഇനത്തില്‍ എറണാകുളം, കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അമിത് എന്‍.വി സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ ചാന്ദിനി സി. സ്വര്‍ണം നേടി. ഈ ഇനത്തില്‍ തിരുവനന്തപുരം സായിയിലെ മിന്നു പി. റോയ് വെള്ളിയും പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ അനന്യ വെങ്കലവും നേടി. […]

Read More