Blog Post

Karanavars > News >

സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം

എറണാകുളത്തെ പിന്തള്ളി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. 201 പോയിന്റുകളുമായാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്ബ്യന്‍ പട്ടം സ്വന്തമാക്കി. 62 പോയിന്റാണ് മാര്‍ ബേസിലിന്റെ നേട്ടം. 2016ന് ശേഷം ഇതാദ്യമാണ് പാലക്കാട് കിരീടം ചൂടുന്നത്. സ്‌കൂളുകളില്‍ രണ്ടാം സ്ഥാനത്തെത്തിയത് പാലക്കാട് കല്ലടി സ്കൂളാണ്. എറണാകുളത്തിന് 157 പോയിന്റുകളാണ് ഇത്തവണ നേടാനായത്. 34 ഫൈനലുകള്‍ നടന്ന മൂന്നാം ദിനത്തില്‍ 1500 മീറ്ററിലും ഹര്‍ഡില്‍സിലും കാഴ്ചവച്ച മികവാണ് പാലക്കാടിന് കരുത്ത് പകര്‍ന്നത്. പാലക്കാടിന്റെ […]

Read More

63-ാമത് കേരള സ്‌കൂള്‍ കായികമേള

63-ാമത് കേരള സ്‌കൂള്‍ കായികോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനലാപ്പിലെ കുതിപ്പിലേക്കെത്തി. മാങ്ങാട്ടുപറമ്ബ് സിന്തറ്റിക് ട്രാക്ക് കൗമാരതാരങ്ങളെ വരവേല്‍ക്കാനൊരുങ്ങി. സിന്തറ്റിക് ട്രാക്ക് ശുചീകരണപ്രവൃത്തികള്‍ വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകും. പുതുതായൊരുക്കുന്ന താത്കാലിക ഗാലറികളുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. മത്സരങ്ങള്‍ക്കാവശ്യമായ കായികോപകരണങ്ങള്‍ ബുധനാഴ്ച രാത്രിയോടെ മാങ്ങാട്ടുപറമ്ബിലെത്തി. ഫോട്ടോ ഫിനിഷ് ക്യാമറ, ത്രോയിനങ്ങളിലെ ദൂരമളക്കാനുള്ള ഇലക്‌ട്രോണിക് ഉപകരണം, ഫാള്‍സ് സ്റ്റാര്‍ട്ട് ഡിറ്റക്ടര്‍ സിസ്റ്റം തുടങ്ങിയവയും എത്തിക്കാനുണ്ട്. ഹരിതപെരുമാറ്റച്ചട്ടം പാലിച്ചാണ് മേളയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നത്. സിന്തറ്റിക് ട്രാക്ക് 400 മീറ്ററുള്ള എട്ട് ട്രാക്കുകളാണ് സ്റ്റേഡിയത്തിലുള്ളത്. പുതുതായി നിര്‍മിച്ച ട്രാക്കായതിനാല്‍ മത്സരത്തിന് […]

Read More