Blog Post

Karanavars > News >

ആസൂത്രണ ബോർഡ് പരീക്ഷ അട്ടിമറി: പരീക്ഷാ മൂല്യനിർണയത്തിൽ ബോധപൂർവമായ തിരിമറിയെന്ന് ക്രൈംബ്രാഞ്ച്

സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയത്തിൽ ബോധപൂർവമായ അട്ടിമറിയും തിരിമറിയും നടന്നതായി ക്രൈംബ്രാഞ്ചിന്റെ സ്ഥിരീകരണം. കേസിൽ അറസ്റ്റിലായ മുൻ പി.എസ്.സി ഉദ്യോഗസ്ഥനെ റിമാൻഡ് ചെയ്തുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് അന്വേഷണ സംഘം നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ഇഷ്ടക്കാർക്ക് വഴിവിട്ട് ഉയർന്ന റാങ്കും നിയമനവും ഉറപ്പാക്കാൻ ചില ചോദ്യങ്ങൾ മൂല്യനിർണയത്തിൽനിന്ന് കരുതിക്കൂട്ടി ഒഴിവാക്കുകയായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഓൺലൈൻ മൂല്യനിർണയ പ്രക്രിയയുടെ (ഓൺസ്‌ക്രീൻ മാർക്കിംഗ്) ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ച […]

Read More

പിഎസ്‌സി ക്രമക്കേട്: ചെയർമാന്റെ ന്യായീകരണത്തിന് പിന്നാലെ അഡീഷണൽ സെക്രട്ടറി ഹരി ഒളിവിൽ

സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച് സംഘം. ക്രമക്കേടുമായി ബന്ധപ്പെട്ട് കേസിൽ പ്രതി ചേർത്ത പിഎസ്‌സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരി ഒളിവിലാണെന്നും, ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കുന്നു. ഇന്നലെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം (SIT) കേസിൽ പ്രതിയായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ കോഴിക്കോട്ടെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് […]

Read More

ചോദ്യപേപ്പർ വിവാദം: പിഎസ്‌സി വിശ്വാസ്യത പ്രതിസന്ധിയിൽ

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) നടത്തിയ നിർണായക പരീക്ഷകളുടെ മൂല്യനിർണയത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി ആരോപണം. ആസൂത്രണ ബോർഡിലെ മൂന്ന് ഉയർന്ന തസ്തികകളിലേക്ക് നടന്ന പരീക്ഷയിൽ പത്ത് ചോദ്യങ്ങൾ പരിശോധിക്കാതെയാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്ന വിവരമാണ് ഉദ്യോഗാർഥികളെ ഞെട്ടിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. വിവാദത്തിന്റെ നാൾവഴി പരീക്ഷാ പേപ്പർ-2-ലെ 9 മുതൽ 18 വരെയുള്ള പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയാണ് പിഎസ്‌സി ഫലം പ്രസിദ്ധീകരിച്ചത്. വിവരാവകാശ നിയമപ്രകാരം ഉദ്യോഗാർഥികൾ […]

Read More

പിഎസ്‌സി പരീക്ഷയ്ക്ക് ഒടിപി കർശനമാക്കുന്നു

പിഎസ്‌സി പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർഥികൾ സ്ഥിരീകരണം നൽകുന്നത് ഒടിപി (വൺ ടൈം പാസ്‌വേഡ്) മുഖേനയാക്കും. അതിന് 10 മിനിറ്റ് സമയസാധുതയുള്ള ഒടിപി അനുവദിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു. ചില പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽനിന്നു കൂട്ടമായി സ്ഥിരീകരണം നൽകുന്നതു ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഓരോ ഉദ്യോഗാർഥിയും നേരിട്ട് ഇതു ചെയ്യാൻ നിർബന്ധിതമാക്കുന്ന പുതിയ പരിഷ്കാരം. വിവിധ പൊലീസ് ബറ്റാലിയനുകളിലെ സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്കു നിയമന ശുപാർശ ചെയ്ത ഉദ്യോഗാർഥികളെ ബയോമെട്രിക് പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷമായിരിക്കും 21, 22 തീയതികളിൽ […]

Read More