കോവിഡ് സാഹചര്യം ഭീതിജനകം; പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. ഒരാഴ്ചക്കുള്ളില്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ റസൂല്‍ ഷാന്‍ നല്കിയ ഹര്‍ജിയിലാണ് പരീക്ഷ സ്റ്റേ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോവിഡ് സാഹചര്യം പരിഗണിച്ചല്ല സര്‍ക്കാര്‍ പരീക്ഷ […]