ഡെല്‍റ്റ പ്ലസ് വൈറസ് ഭീതിയില്‍ കേരളം: പാലക്കാട്ടെ രണ്ട് പഞ്ചായത്തുകള്‍ ഒരാഴ്ച അടച്ചിടും
കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് ഭീതിയില്‍ സംസ്ഥാനം. പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് പാലക്കാട് ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ ഏഴ് ദിവസം പൂര്‍ണമായും അടച്ചിടും. പാലക്കാട് രണ്ട് ഡെല്‍റ്റ പ്ലസ് കേസുകളാണ് സ്ഥിരീകരിച്ചത്. പറളി, പിരായിരി പഞ്ചായത്തുകളിലാണിത്. രണ്ട് സ്ത്രീകള്‍ക്കാണ് സ്ഥിരീകരിച്ചത്. ഈ രണ്ട് പഞ്ചായത്തുകളും പൂര്‍ണമായി അടച്ചിടും. കോവിഡ് ഇളവുകളൊന്നും ഈ പഞ്ചായത്തുകളിലുണ്ടാവില്ല. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും. വളണ്ടിയര്‍മാര്‍ വഴി […]