Blog Post

Karanavars > News >

മെയ് ഒന്നു മുതല്‍ നാലു വരെ കര്‍ശന നിയന്ത്രണം; നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

കൊച്ചി: മെയ് ഒന്ന് മുതല്‍ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് രോഗബാധ അതിതീവ്രമായി ഉയരുന്ന നിലവിലെ സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ഒത്തുകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കോടതി നല്‍കുന്ന മുന്നറിയിപ്പ്. രാഷ്ട്രീയപാര്‍ട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കരുത്. ഇക്കാര്യം ഉറപ്പു വരുത്തേണ്ട ചുമതല പോലീസിനും ജില്ലാ ഭരണകൂടത്തിനുമായിരിക്കും. അനധികൃതമായി ഒത്തുകൂടുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച്‌ കേസെടുക്കണമെന്നും കോടതി അറിയിച്ചു. മെയ് രണ്ടിനാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.

Read More

കേരളത്തിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്കായി വന്‍ തുക ഈടാക്കുന്നതിനെതിരെയുള്ള ഹര്‍ജി ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ ഫീസ് സംബന്ധിച്ച്‌ എന്താണ് ചെയ്യാനാവുക എന്ന് എത്രയും പെട്ടന്ന് അറിയിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കൊവിഡ് സാഹചര്യം മുതലെടുത്ത് സ്വകാര്യ ആശുപത്രികള്‍ കൊള്ള ലാഭം കൊയ്യുന്നു എന്ന് ചൂണ്ടി കാട്ടിയായിരുന്നു ഹര്‍ജി. മാര്‍ച്ച്‌ ഏഴാം തീയതി ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെന്നും ഇതില്‍ ധാരണായിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അടുത്ത മാസം നാലാം […]

Read More