കേരളം അമിത തുകയ്ക്ക് വാടകയ്ക്കെടുക്കുന്ന ഹെലികോപ്റ്ററിന് ഛത്തീസ്ഗഢില്‍ പകുതി നിരക്ക്
തിരുവനന്തപുരം: അമിത തുക നല്‍കിയാണ് സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നതെന്ന ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍. കേരളം ഒന്നരക്കോടി രൂപക്ക് വാടകയ്ക്ക് എടുക്കുന്ന ഹെലികോപ്ടറിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കുന്നത് എണ്‍പത്തിയഞ്ച് ലക്ഷം രൂപ മാത്രം. എന്നാല്‍, പതിനൊന്ന് സീറ്റുള്ള ഇരട്ട എഞ്ചിന്, രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ ഇങ്ങിനെ അത്യാധുനിക സൗകര്യങ്ങളുള്ളതുകൊണ്ടാണ് ഇരുപത് മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപ വാടകയെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതേ സൗകര്യങ്ങളെല്ലാമുള്ള ഹെലികോപ്ടറാണ് ഛത്തീസ്ഗഡ് പൊലീസും ഉപയോഗിക്കുന്നത്. അമിത തുകയ്ക്കു പിന്നില്‍ രഹസ്യപാക്കേജുകള്‍ ഉണ്ടാകാമെന്നാണ് ഛത്തീസ്ഗഡിന് […]