കേരളം പത്തു ലക്ഷം ഡോസ് വാക്സിന് ഉപയോഗിച്ചില്ല; സംസ്ഥാനത്തെ രോഗ വ്യാപനത്തില്‍ ആശങ്കയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂദല്‍ഹി: കേരളത്തിന് നല്കിയ പത്തു ലക്ഷം ഡോസ് വാക്സിന് ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ. സംസ്ഥാനത്തെ വാക്സിന് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാരായ ടി.എന്‍. പ്രതാപനും ഹൈബി ഈഡനും നിവേദനം നല്‍കാനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എംപിമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കിയ വാക്സിന് ഡോസുകളുടെ കണക്കുകള്‍ എംപിമാരെ കേന്ദ്രമന്ത്രി കാണിച്ചു. സംസ്ഥാനത്തിന്റെ കൈവശമുള്ള പത്ത് ലക്ഷം ഡോസ് ഉപയോഗിച്ചതിന് ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് ഇനിയും വാക്സിന് നല്കാന് തയാറാണെന്നും […]