എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കും ; 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി രൂപ
കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിച്ചത്. സൗജന്യ വാക്‌സിന് ഇത്തവണ കൂടുതല്‍ പരിഗണന നല്‍കിയത് പ്രശംസ പിടിച്ചുപറ്റി. ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ഈ ഘട്ടത്തിലെ നിര്‍ണായക ദൗത്യം. ഇതിന് കേരളം സജ്ജമാണെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ആണെങ്കില്‍ പോലും എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കും. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍റെ ചില നയപരമായ […]