ഐ.എസ്.എല്‍ ; ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്.സി പോരാട്ടം
ഐ.എസ്.എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്.സി പോരാട്ടം.രാത്രി 7:30 ന് ബമ്ബോളിം സ്റ്റേഡിയത്തിലാണ് മത്സരം. ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് നാലാമതുമാണ്. 16 മത്സരങ്ങളില്‍ നിന്നും ഇവാന്‍ വുകുമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിന് ഉള്ളത് 27 പോയിന്റാണ്. ടീമിന് ബാക്കി ഉള്ളത് ഹൈദരാബാദിനോട് ഉള്‍പ്പെടെ നാലേ നാലു മത്സരങ്ങള്‍. പോയിന്‍റ് പട്ടികയിലെ ആദ്യ 4 സ്ഥാനക്കാര്‍ മാത്രമാണ് സെമിയിലെത്തുകയെന്നതിനാല്‍ അഡ്രിയാന്‍ ല്യൂണയ്ക്കും സംഘത്തിനും തുടര്‍ വിജയം അഭിമാന പ്രശ്നമാണ്. മുംബൈ സിറ്റിയും ബെംഗളുരു എഫ്.സിയും […]