കേരള കോണ്‍ഗ്രസ് ബി കുടുംബ പാര്‍ട്ടിയല്ല, നിയമപരമായി ഒന്നേയുള്ളൂവെന്നും കെ ബി ഗണേഷ് കുമാര്‍
കൊല്ലം: കേരള കോണ്‍ഗ്രസ് ബി കുടുംബത്തിന്റെ പാര്‍ട്ടിയല്ലെന്നും തന്റെ കുടുംബത്തിലെ ആരും പാര്‍ട്ടിയില്‍ ഇല്ലെന്നും കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. സഹോദരി ഉഷ മോഹന്‍ദാസിന് മറുപടിയെന്നോണമാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് ബി പിളരുകയും പുതിയ വിഭാഗം അദ്ധ്യക്ഷയായി ഉഷ മോഹന്‍ദാസിനെ ചുമതലപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗണേഷിന്റെ പ്രതികരണം. തന്നെ പാര്‍ട്ടിയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തത് എക്സിക്യൂട്ടീവ് കമ്മിറ്റിയാണെന്നും നിയമപരമായി കേരള കോണ്‍ഗ്രസ് ബി ഒന്നേയുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കുടുംബത്തിന്റെ പാര്‍ട്ടിയല്ല കേരള […]