Blog Post

Karanavars > News >

കാട്ടാക്കടയിലെ അരുംകൊല: മുഖ്യപത്രി സജു കീഴടങ്ങി, എല്ലാ പ്രതികളും പിടിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയായ സജുവാണ് ഇന്ന് പുലര്‍ച്ചയോടെ പൊലീസിന് മുന്‍പില്‍ കീഴടങ്ങിയത്. സജു കീഴടങ്ങിയതോടെ കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ കീഴാറ്റൂര്‍ കാഞ്ഞിരംവിള ശ്രീമംഗലം വീട്ടില്‍ സംഗീതിനെ കഴിഞ്ഞയാഴ്ചയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. സംഗീതിനെ കൊലപ്പെടുത്തിയതില്‍ നേരിട്ട് പങ്കുള്ള ആറുപേര്‍, പ്രതികള്‍ക്ക് സഹായങ്ങള്‍ […]

Read More