വലയ സൂര്യഗ്രഹണം; കാസർകോടും കണ്ണൂരും പൂര്‍ണ ഗ്രഹണം ദൃശ്യമായി
തിരുവനന്തപുരം: സംസ്ഥാനത്ത് വലയ സൂര്യഗ്രഹണം ദൃശ്യമായിത്തുടങ്ങി. വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ 11 വരെയാണ് ഗ്രഹണം ദൃശ്യമാകുക. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ പൂര്‍ണ വലയ സൂര്യഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമായി തുടങ്ങി. 9.26നും 9.30നും ഇടയിലാണ് പൂര്‍ണഗ്രഹണം ഉണ്ടായത്. ആദ്യം ദൃശ്യമായത് കാസര്‍കോട് ചെറുവത്തൂരിലെ കാടാങ്കോട്ടാണ്. കേരളത്തില്‍ എല്ലായിടത്തും സൂര്യന്റെ 87 മുതല്‍ 93 ശതമാനം വരെ മറയും. കേരളാ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളജ് […]